Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : HomeMinistry

കേ​ന്ദ്ര​മ​ന്ത്രി ചി​രാ​ഗ് പാ​സ്വാ​ന് വ​ധ​ഭീ​ഷ​ണി; സു​ര​ക്ഷ ക​ർ​ശ​ന​മാ​ക്കി

ന്യൂ​ഡ​ൽ​ഹി: വ​ധ​ഭീ​ഷ​ണി​യെ തു​ട​ർ​ന്ന് കേ​ന്ദ്ര​മ​ന്ത്രി ചി​രാ​ഗ് പാ​സ്വാ​ന് സു​ര​ക്ഷ ക​ർ​ശ​ന​മാ​ക്കി. കൊ​ടും​ഭീ​ക​ര​ർ ചേ​ർ​ന്ന് മ​ന്ത്രി​യെ ഉ​ട​ൻ കൊ​ല​പ്പെ​ടു​ത്തു​മെ​ന്ന ത​ര​ത്തി​ലു​ള്ള ഭീ​ഷ​ണി സ​ന്ദേ​ശം ല​ഭി​ച്ച​താ​യി മ​ന്ത്രി​യു​ടെ ഓ​ഫീ​സ് അ​റി​യി​ച്ചു. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് മ​ന്ത്രി​യു​ടെ ഓ​ഫീ​സ് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന് ക​ത്ത് ന​ൽ​കി.

നി​ല​വി​ൽ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ചി​രാ​ഗ് പാ​സ്വാ​ന് സെ​ഡ് കാ​റ്റ​ഗ​റി സു​ര​ക്ഷ​യാ​ണ് ന​ൽ​കു​ന്ന​ത്. മ​ന്ത്രി​ക്കെ​തി​രാ​യ ഭീ​ഷ​ണി സ​ന്ദേ​ശം ല​ഭി​ച്ച​താ​യും സ​ന്ദേ​ശ​ത്തി​ൽ ര​ണ്ട് മൊ​ബൈ​ൽ ന​മ്പ​റു​ക​ൾ പ​രാ​മ​ർ​ശി​ച്ചി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി​യു​ടെ ഓ​ഫീ​സ് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന് ന​ൽ​കി​യ ക​ത്തി​ൽ പ​റ​യു​ന്നു.

കൊ​ടും​ഭീ​ക​ര​വാ​ദി​ക​ളാ​ൽ നി​ങ്ങ​ൾ ഉ​ട​ൻ ത​ന്നെ കൊ​ല്ല​പ്പെ​ടും എ​ന്നാ​യി​രു​ന്നു സ​ന്ദേ​ശം. ഭീ​ഷ​ണി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മ​ന്ത്രി​യു​ടെ സു​ര​ക്ഷ​ശ​ക്ത​മാ​ക്കി​യെ​ന്നും അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചെ​ന്നും ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

Latest News

Corehub Up